സൗദി അറേബ്യയെ അപമാനിച്ച മുൻ കുവൈത്ത് പാർലമെൻ്റ് മെമ്പർ അറസ്റ്റിൽ
സൗദി അറേബ്യയെ അപാമിനിച്ച മുൻ കുവൈത്ത് പാർലമെൻ്റ് മെംബർ നാസിർ അദ്ദുവൈലയെ കുവൈത്ത് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

സൗദി അറേബ്യയെ അപമാനിച്ച കുറ്റത്തിനു പ്രൊസിക്യൂഷൻ നിർദ്ദേശ പ്രകാരമാണു അറസ്റ്റ് നടന്നതെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ടായിരുന്നു നാസിർ അദ്ദുവൈല സൗദി അറേബ്യയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇടപെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
