ഷാർജ ഭരണാധികാരിയുടെ മകൻ അന്തരിച്ചു
ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി (39) അന്തരിച്ചു. തിങ്കളാഴ്ച ലണ്ടനിൽ വെച്ചായിരുന്നു മരണമെന്ന് എമിറേറ്റ്സ് റൂളേഴ്സ് കോർട്ട് അറിയിച്ചു.

മയ്യിത്ത് നമസ്ക്കാരത്തിനു ശേഷം 3 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിനു പ്രസിഡൻ്റ് ഉത്തരവിട്ടിട്ടുണ്ട്. 3 ദിവസം പതാക താഴ്ത്തിക്കെട്ടുകയും ചെയ്യും.
മയ്യിത്ത് പരിപാലനത്തെ സംബന്ധിച്ച വിശദാംശങ്ങൾ ഷാർജ റൂളേഴ്സ് കോർട്ട് പിന്നീട് പുറത്ത് വിടും. ഷാർജ ഭരണാധികാരിക്കും കുടുംബത്തിനും റൂളേഴ്സ് കോർട്ട് അനുശോചനം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
