ഇനി തീർത്ഥാടകരുടെ പ്രവാഹം; നാളെ ആദ്യ ഹജ്ജ് വിമാനം ജിദ്ദയിലിറങ്ങും
ജിദ്ദ: ഈ വർഷത്തെ ആദ്യത്തെ ഹജ്ജ് വിമാനം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നാളെ (ജൂലൈ 4 വ്യാഴം) ലാൻ്റ് ചെയ്യും.
ബംഗ്ളാദേശിൽ നിന്നുള്ള തീർഥാടകരെയും വഹിച്ചായിരിക്കും ആദ്യ വിമാനം ലാൻ്റ് ചെയ്യുന്നത്. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലും നാളെയാണു ഹജ്ജ് വിമാനം ലാൻ്റ് ചെയ്യുന്നത്.
ജിദ്ദയിലും മദീനയിലുമെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളുമായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയിൽ നിന്ന് ഈ വർഷം 2 ലക്ഷത്തോളം ഹാജിമാരാണു പുണ്യ ഭൂമികളിലെത്തുന്നത്. ഇതിൽ 60,000 ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ബാക്കിയുള്ളവർ ഹജ്ജ് കമ്മിറ്റി വഴിയുമാണു യാത്ര ചെയ്യുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa