ജിസാൻ എയർപോർട്ടിനു നേരെ വന്ന പൈലറ്റില്ലാ വിമാനം തകർത്തിട്ടു
ജിസാനിലെ കിംഗ് അബ്ദുല്ല എയർപോർട്ട് ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച പൈലറ്റില്ലാ വിമാനം തകർത്തതായി അറബ് സഖ്യ സേന വാക്താവ് കേണൽ മാലികി അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു യമനിലെ സൻആയിൽ നിന്ന് പൈലറ്റില്ലാ വിമാനം അയച്ച് ജിസാൻ എയർപോർട്ട് അക്രമിക്കാൻ ഹൂത്തികൾ ശ്രമിച്ചത്.
പൈലറ്റില്ലാ വിമാനമുപയോഗിച്ച് ഹൂത്തികൾ രണ്ട് ദിവസം മുംബ് അബഹ എയർപോർട്ട് അക്രമിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
