ഹജ്ജ് രാഷ്ട്രീയവത്ക്കരിക്കാൻ അനുവദിക്കില്ല; സൗദി മന്ത്രി സഭ
ജിദ്ദ: ഹജ്ജിനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം പ്രഖ്യാപിച്ചു.
ഹജ്ജിൻ്റെ പ്രശാന്തതക്ക് വിഘ്നം വരുന്ന ഏത് തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും മുഴുവൻ തീർഥാടകരും അകന്ന് നിൽക്കണമെന്ന് കാബിനറ്റ് ആവശ്യപ്പെട്ടു.
ഹജ്ജ് വേളയിൽ രാഷ്ട്രീയപരമായതോ വിഭാഗീയപരമായതോ ആയ മുദ്രാവാക്യങ്ങളും മറ്റു പ്രവൃത്തികളും നടത്തുന്നതിൽ നിന്നും മുഴുവൻ ആളുകളും വിട്ട് നിൽക്കണമെന്നും കാബിനറ്റ് ഓർമ്മപ്പെടുത്തി.
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി സൗദിയിലെത്തിച്ചേരുന്ന മുഴുവൻ തീർത്ഥാടകർക്കും സൗദി ഭരണാധികാരി സല്മാൻ രാജാവ് സ്വാഗതമരുളി.
അതിനിടെ നയ തന്ത്ര ബന്ധങ്ങൾ തകർന്നിരിക്കുന്നതിനിടയിലും ഇറാനിൽ നിന്നുള്ള തീർത്ഥാടകരെയും വഹിച്ച വിമാനങ്ങൾ മദീന എയർപോർട്ടിൽ ലാൻ്റ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa