Wednesday, April 16, 2025
Saudi ArabiaTop Stories

40 വർഷമായി പള്ളിയിലേക്ക് നടന്ന് പോയി ബാങ്ക് വിളിക്കുന്നതിൽ നിന്ന് കാഴ്ചയില്ലാത്തതും പ്രായമേറിയതും ഇദ്ദേഹത്തെ പിന്തിരിക്കുന്നില്ല

റിയാദ് പ്രവിശ്യയിലെ സുലൈലിലെ ഒരു പള്ളിയിൽ ബാങ്ക് വിളിക്കുന്ന വൃദ്ധനായ സൗദി പൗരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം അറബ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

വീട്ടിൽ നിന്നും കുറച്ചകലെയുള്ള പള്ളിയിലേക്ക് അന്ധതയോ പ്രായമോ വക വെക്കാതെ വടിയും കുത്തിപ്പിടിച്ച് ഇദ്ദേഹം നടന്ന് പോകുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ പലരും പങ്ക് വെച്ചിരുന്നു.

കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതോ പ്രായമേറിയതോ വക വെക്കാതെ കഴിഞ്ഞ 40 വർഷങ്ങളായി ബാങ്ക് വിളിക്കുന്നതിൽ നിന്ന് ഈ സൗദി പൗരനെ പിന്മാറ്റിയിട്ടില്ല എന്നതാണു ഏറെ ശ്രദ്ധേയം.

വീഡിയോ റെക്കോർഡ് ചെയ്ത ഒരു സ്വദേശി പൗരൻ വൃദ്ധനായ മുഅദ്ദിൻ്റെ അടുത്ത് ചെന്ന് വാഹനം നിർത്തുകയും വിവരങ്ങൾ ആരായുകയും ചെയ്യുന്നതാണു ദൃശ്യത്തിലുള്ളത്.

വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തിയോട് മുഅദ്ദിൻ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതും പ്രാർത്ഥിക്കുന്നതുമെല്ലാം ദൃശ്യത്തിൽ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്