മക്കയിൽ വീടിനു തീപ്പിടിച്ചപ്പോൾ സഹായമഭ്യർത്ഥിച്ച് കരഞ്ഞ 3 കുട്ടികളെ സൗദി യുവാക്കൾ രക്ഷിച്ചതിങ്ങനെ
മക്കയിലെ അൽ ഖളറാ ഡിസ്റ്റ്രിക്കിലെ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ നിന്ന് 3 കുട്ടികളെ രണ്ട് യുവാക്കൾ രക്ഷിച്ച സംഭവം അറബ് സോഷ്യൽ മീഡിയകളിൽ വൻ വാർത്താ പ്രാധാന്യം നേടി.
രണ്ട് സൗദി യുവാക്കൾ ഭക്ഷണം കഴിക്കുന്നതിനായി പോകുന്നതിനിടയിൽ ഒരു വീടിൻ്റെ ജനൽ വഴി 3 കുട്ടികളുടെ കരച്ചിലും സഹായാഭ്യർത്ഥനയും കേൾക്കുകയായിരുന്നു.
ആദ്യം യുവാക്കൾ വാതിൽ തകർത്ത് ഉള്ളിൽ കയറി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പുക പടലങ്ങൾ കാരണം ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല. പിന്നീട് പുറത്തിറങ്ങിയ യുവാക്കൾ വീടിനു പുറത്ത് കൂടെ കയറി ജനൽ വഴി രക്ഷിക്കാനാണു ശ്രമിച്ചത്.
ഇതിനായി കാർ പാർക്കിംഗ് ഏരിയയിലെ സൺ ഷേഡുകൾക്ക് മുകളിലൂടെ കയറുകയും ജനൽ വഴി കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
ഇബ്രാഹീം ഹുസൈൻ അസീരി, അബ്ദുൽ അസീസ് അബ്ദുറഹ്മാൻ സഹ്രാനി എന്നീ രണ്ട് സൗദി യുവാക്കളായിരുന്നു 3 കുട്ടികളെ രക്ഷിച്ച ധീരർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa