സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു
സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചതായി സൗദി ആരാംകോ അറിയിച്ചു. ജൂലൈ 14 ,ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും .
ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്നാം പാദ കാലയളവിലേക്കുള്ള പുതിയ നിരക്കാണ് ആരാംകോ പ്രഖ്യാപിച്ചത്.
പുതുക്കിയ നിരക്ക് പ്രകാരം 91 പെട്രോളിന് ഇനി ലിറ്ററിന് 1:53 റിയാലായിരിക്കും വില. നിലവിൽ 91 പെട്രോളിനു 1 :44 റിയാലായിരുന്നു ഈടാക്കിയിരുന്നത്.
95 പെട്രോളിനു ഇനി മുതൽ ലിറ്ററിനു 2:18 റിയാലായിരിക്കും വില. നിലവിൽ 2:10 റിയാലായിരുന്നു 95 പെട്രോളിൻ്റെ നിരക്ക്.
അന്താരാഷ്ട്ര മാർക്കറ്റിലേക്ക് സൗദിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന എണ്ണ വിലക്കനുസൃതമായി ഉണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസരിച്ചാണ് സൗദി ആഭ്യന്തര വിപണിയിലെ എണ്ണ വില പുന:നിശ്ചയിക്കാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa