Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികളയച്ച പൈലറ്റില്ലാ വിമാനങ്ങൾ തകർത്തിട്ടു

സൗദിയിലെ ഖമീസ് മുഷൈത്തിലെ ജന വാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികൾ യമനിലെ സൻആയിൽ നിന്ന് അയച്ച രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ പ്രതിരോധ സേന തകർത്തിട്ടു.

തർന്ന പൈലറ്റില്ലാ വിമാനങ്ങളുടെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കെട്ടിടത്തിനും ചില വാഹനങ്ങൾക്കും നിസ്സാരമായ കേടു പാടുകൾ സംഭവിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.

ഹൂത്തികൾ സൗദിയിലെ ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നിരവധി അക്രമണങ്ങളാണു സമീപ കാലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അബഹ എയർപോർട്ടടക്കം നിരവധി കേന്ദ്രങ്ങൾ ഹൂത്തികളുടെ അക്രമണത്തിനു വിധേയമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്