സൽമാൻ രാജാവ് നിയോമിലെത്തി
സൽമാൻ രാജാവ് സൗദിയിൽ നിർമ്മാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയായ നിയോമിൽ വിശ്രമത്തിനായി എത്തിച്ചേർന്നു.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന മന്ത്രി സഭാ യോഗത്തിൽ അതി സുപ്രധാനമായ തീരുമാനങ്ങൾ എടുത്ത ശേഷമായിരുന്നു രാജാവ് നിയോമിലേക്ക് പറന്നത്.
നിയോമിൽ എത്തിയ രാജാവിനെ തബൂക്ക് പ്രവിശ്യാ ഗവർണ്ണർ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
500 ബില്ല്യൻ ഡോളറിൻ്റെ മുടക്കിൽ പണി പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയാണു നിയോം. സൗദിയും, ജോർദ്ദാനിൻ്റെയും ഈജിപ്തിൻ്റെയും ഏതാനും ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഈ സാംബത്തിക പദ്ധതിയുടെ ആകെ വിസ്തീർണ്ണം 26,500 കിലോമീറ്ററാണ്.
ന്യൂയോർക്ക് സിറ്റിയേക്കാൾ 33 മടങ്ങ് വലിപ്പമാണു നിയോം സിറ്റിക്ക് എന്നത് ഇതിൻ്റെ ബാഹുല്യം എടുത്ത് കാണിക്കുന്നു. സൗദിയിൽ ആണെങ്കിലും നിയോം സിറ്റിക്ക് പ്രത്യേക നിയമ ചട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ദീർഘ വീക്ഷണമാണു നിയോമിൻ്റെ ഉത്ഭവത്തിൻ്റെ പിറകിൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa