Monday, September 23, 2024
Riyadh

റിയാദ് മ്യൂസിക് ക്ലബ്‌ യാത്ര അയപ്പ് നൽകി.

റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന, ആർ.എം. സി യുടെ സജീവ പ്രവർത്തകൻ ശിവൻ അങ്ങാടിപുറത്തിനുള്ള ഉപഹാരം, സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന മാസാന്ത പ്രോഗ്രാമിൽ (ഗാനോത്സവം 5 ഇൽ) പ്രസിഡന്റ്‌ ഷക്കീർ മണ്ണാർമല കൈമാറി.

സജാദ് പള്ളം, നാസർ വണ്ടൂർ, ഷമീർ വളാഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.
ആർ.എം.സി യിലേക്ക് പുതുതായി വന്ന, ഷഹല ശിഹാബ്, ഷഹാന, അനൂഷ ഉമർഷെരീഫ്, ദിൽഷാദ് എന്നീ ഗായകരെ ജനറൽ സെക്രടറി ഷിഹാദ് കൊച്ചിൻ സദസ്സിന് പരിചയപ്പെടുത്തി. ഷാജഹാൻ തീരുർ സ്വാഗതം പറഞ്ഞ സാംസ്‌കാരിക സമ്മേളനത്തിൽ ട്രെഷറർ ലിജോ ജോൺ നന്ദി രേഖപെടുത്തി.തുടന്ന് നടന്ന ഗാന സന്ധ്യയിൽ ശിഹാബ് കൈപുറത്തിന്റെ നേതൃത്വത്തിൽ അൺപ്ലഗ്ഡ് വെർഷനും അരങ്ങേറി.

സുബൈർ ആലുവ, അൽത്താഫ് എന്നിവർ കോർഡിനേറ്റർമാരും, ലിനു ലിജോ അവതാരകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q