റിയാദിൽ വനിതയുടെ ഹാൻഡ് ബാഗ് തട്ടിപ്പറിച്ച കള്ളൻ പിടിയിൽ
റിയാദിൽ റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച കള്ളനെ സുരക്ഷാ വിഭാഗം പിടി കൂടി.
റിയാദിലെ ഹയ്യു ശിഫയിൽ ഒരു റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ സമീപത്ത് കാറുമായെത്തിയാണു കാർ ഓടിച്ചിരുന്ന കള്ളൻ ബാഗ് തട്ടിപ്പറിച്ചത്.
സി സി ടി വി ക്യാമറയിൽ കുടുങ്ങിയ കവർച്ചയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാഗ് തട്ടിപ്പറിക്കുന്നതിനിടയിൽ യുവതി താഴെ വീഴുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം ശ്രദ്ധയിൽ പെട്ട സുരക്ഷാ വിഭാഗം ഉടൻ തന്നെ അനേഷണം ആരംഭിക്കുകയും കവർച്ചക്കാരനായ സൗദി പൗരനെ പിടി കൂടുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരെ നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ സ്വീകരിച്ച് വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്ക് തടസ്സം നിൽക്കുന്ന ഏത് തരത്തിലുള്ള പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് റിയാദ് പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
