സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
ജിദ്ദ: സ്വന്തം മാതാവിനെ ശ്വാസം മുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധശിക്ഷ ഇന്ന് ജിദ്ദയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുഹമ്മദ് ബിൻ അഹ്മദ് സ്വഗീർ ഹികമി എന്ന സൗദി പൗരനെയാണു തൻ്റെ മാതാവ് ശഫാ ബിൻ്റത് ഈസയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തതിനെ സുപ്രീം കോടതിയും പിന്തുണച്ചതോടെ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
