സൗദിയിൽ 24 മണിക്കൂറും കടകൾ തുറക്കാനുള്ള അനുമതിക്കുള്ള ഫീസ് വെളിപ്പെടുത്തി
സൗദിയിൽ 24 മണിക്കൂറും കടകൾ തുറക്കാനുള്ള അനുമതി കാബിനറ്റ് നൽകിയതിനു പിറകെ ഇതിനു അനുമതി നൽകാൻ മുനിസിപ്പാലിറ്റികൾ ഈടാക്കുന്ന തുകയെക്കുറിച്ച് ബന്ധപ്പെട്ട വൃത്തങ്ങൾ വിവരങ്ങൾ പുറത്ത് വിട്ടു.
24 മണിക്കൂറും കടകൾ തുറക്കാനുള്ള അനുമതിക്ക് ഒരു ലക്ഷം റിയാൽ വരെ ഫീസ് നൽകേണ്ടി വരും എന്നാണു ഒരു പ്രമുഖ സൗദി മാധ്യമം അവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തിയത്.
ഫീസ് തീരുമാനിക്കാനുള്ള അവകാശം മുനിസ്പ്പാലിറ്റികൾക്കായിരിക്കുമെന്ന് നേരത്തെ കാബിനറ്റ് തീരുമാനത്തിൽ അറിയിച്ചിരുന്നു.
കടകൾ പ്രവർത്തിക്കാൻ 24 മണിക്കൂറും അനുമതി നൽകുന്നത് സൗദിയിലെ ഉപഭോക്താക്കാൾക്ക് വലിയ സംതൃപ്തി നൽകുമെന്നും വിവിധ മേഖലകളിൽ വലിയ വാണിജ്യക്കുതിപ്പിനു വഴിയൊരുക്കുമെന്നും അധികൃതർ പറഞ്ഞു.
കടകൾ 24 മണിക്കൂറും തുറക്കുന്നത് വ്യാപകമായാൽ സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും വൻ തൊഴിലവസരങ്ങളായിരിക്കും ലഭ്യമാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa