തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിക്ക് നേരെ ഇന്ന് രണ്ട് പൈലറ്റില്ലാ വിമാനങ്ങളുപയോഗിച്ച് ആക്രമണ ശ്രമം

സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്നും രണ്ട് പൈലറ്റില്ലാ വിമാനങ്ങളുപയോഗിച്ച് ഹൂത്തികൾ ആക്രമണ ശ്രമം നടത്തിയതായി അറബ് സഖ്യ സേനാ വാക്താവ് കേണൽ മാലികി അറിയിച്ചു.

അസീർ പ്രവിശ്യയിലെ ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വന്ന ആക്രമണശ്രമത്തെ വ്യോമ പ്രതിരോധ സേന തകർത്തതായി മാലികി പറഞ്ഞു.

അന്താരാഷ്ട്ര മാന ദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് സൗദിയിലെ ജന വാസ കേന്ദ്രങ്ങളിലേക്ക് സമീപ കാലത്ത് ഹൂത്തികൾ നിരവധി തവണയാണു യമനിൽ നിന്നും ആക്രമണ ശ്രമങ്ങൾ നടത്തിയിട്ടുള്ളത്. നേരത്തെ അബഹ എയർപോർട്ടടക്കം അക്രമണത്തിനു വിധേയമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്