Saturday, November 23, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണത്തിൽ ഒരു വിട്ടു വീഴ്ചയുമില്ല; മന്ത്രി

സൗദിവത്ക്കരണത്തിൻ്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും രാജ്യത്തെ യുവതീ യുവാക്കൾ എല്ലാ തരത്തിലും മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും സൗദി തൊഴിൽ മന്ത്രി അഹ്മദ് അൽ റാജ്ഹി പ്രസ്താവിച്ചു.

സൗദികൾക്ക് നേതൃപരമായിത്തന്നെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള പദ്ധതി ഉടൻ മന്ത്രാലയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചന നൽകി.

ഒരു അറബ് രാജ്യത്തെ പൗരന്മാർക്ക് സൗദിയിൽ തൊഴിലവസരങ്ങൾ ഓഫർ ചെയ്തു കൊണ്ടുള്ള പരസ്യം വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് സംഭവത്തിൽ മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്.

സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളാണു തൊഴിൽ മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൽ പ്രധാനമാണു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പിഴ ഒഴിവാക്കൽ പദ്ധതി.

കൂടുതൽ സൗദികളെ ജോലിക്ക് നിയമിക്കുന്ന നിബന്ധനകളൊത്ത സ്ഥാപനങ്ങളെ തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഈടാക്കിയ പിഴകളിൽ നിന്ന് ഒഴിവാക്കുമെന്നാണു മന്ത്രാലയം പ്രഖ്യാപിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്