സൗദി രാജകുമാരൻ അന്തരിച്ചു
സൗദി രാജ കുടുംബത്തിലെ പ്രമുഖ അംഗവും നിലവിലെ ഭരണാധികാരി സല്മാൻ രാജാവിൻ്റെ സഹോദരനുമായ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

സൗദി രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവിൻ്റെ പത്താമത്തെ മകനാണു ബന്ദർ രാജകുമാരൻ. മരിക്കുംബോൾ 95 വയസ്സായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം.
റിയാദ് ഗവർണ്ണർ ഫൈസൽ രാജകുമാരൻ അദ്ദേഹത്തിൻ്റെ മക്കളിൽ പ്രമുഖനാണ്. സമീപ കാലങ്ങളിൽ സല്മാൻ രാജാവ് നിരവധി തവണ ബന്ദർ രാജകുമാരൻ്റെ ആരോഗ്യ സ്ഥിതി അന്വേഷിക്കാനായി നേരിട്ടെത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
