തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഒമാനിൽ ബലി പെരുന്നാൾ പൊതു അവധി പ്രഖ്യാപിച്ചു. ആഗസ്ത് 11 ഞായറാഴ്ചയാണ് ബലി പെരുന്നാൾ അവധി ആരംഭിക്കുന്നത്.

ആഗസ്ത് 15 വ്യാഴാഴ്ച വരെയാണ് പെരുന്നാൾ അവധി. വാരാന്ത്യ അവധി ദിനങ്ങൾ കൂടി കഴിഞ്ഞ് ആഗസ്ത് 18 ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിനം.

ഒമാനിൽ ബലി പെരുന്നാൾ തിങ്കളാഴ്ചയായതിനാൽ അറഫാ ദിനം ആഗസ്ത് 11 ഞായറാഴ്ചയാണ്. അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഞായറാഴ്ചയാണ് .

അത്യാവശ്യമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി ദിനങ്ങളിൽ ജീവനക്കാരെ നിയമിക്കാമെന്നും ജീവനക്കാർക്ക് അർഹമായ ആനുകൂല്യം നൽകണമെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്