വിശ്വാസം അതല്ലേ എല്ലാം; ജയിലിൽ നിന്ന് ഹജ്ജ് നിർവ്വഹിക്കാനായി മാത്രം 50 തടവുകാർ പുറത്തിറങ്ങിയ ചിത്രങ്ങൾ കാണാം
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനു സൗദി അധികൃതർ 50 തടവ് പുള്ളികളെ അനുവദിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടി. തടവു പുള്ളികളുടെ 32 ബന്ധുക്കൾക്കും ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിച്ചിരുന്നു.
ജയിൽ പുള്ളികൾക്ക് എല്ലാ വിധ ആധുനിക സൗകര്യങ്ങളും സുഗമമായി ഹജ്ജ് നിർവ്വഹിക്കാനായി അധികൃതർ ഒരുക്കിയിരുന്നു. മറ്റു ഹാജിമാരിൽ നിന്നും യാതൊരു തരത്തിലുള്ള വിവേചനവും ഇവരോട് കാണിച്ചിരുന്നില്ല.
തടവുകാർക്കായുള്ള ‘ഥിഖ’ എന്ന പദ്ധതി പ്രകാരമാണു ഇവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിച്ചത്. കുറ്റ കൃത്യങ്ങൾ നടത്തി തടവിലായവർക്ക് സമൂഹത്തിലേക്ക് തിരികെ ചെന്ന് നല്ല ജീവിതം നയിക്കുന്നതിനുള്ള പ്രചോദനം നൽകുകയും ഇവരെ പുനരധിവസിപ്പിക്കുകയുമെല്ലാം ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നുണ്ട്.
തടവുകാർക്ക് സ്വന്തമായി ജോലി കണ്ടെത്തലും തൊഴിൽ പരിശീലനവുമെല്ലാം ‘ഥിഖ’ പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്.
തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സമൂഹത്തിലേക്കിറങ്ങുംബോൾ തങ്ങൾ മാറ്റി നിർത്തപ്പെട്ടിട്ടില്ലെന്നുള്ള ആത്മ വിശ്വാസം നേടാൻ തടവിലിരിക്കുന്ന സമയത്ത് തന്നെ ഹജ്ജ് പോലുള്ള ആത്മീയ കർമ്മങ്ങളിൽ ഏർപ്പെടുന്നതിലൂടെ സാധിക്കുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa