Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുംബോൾ വലിയ തുകകളും ആഭരണങ്ങളും കൈയിൽ സൂക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്

സൗദിയിലേക്കോ സൗദിയിൽ നിന്ന് പുറത്തേക്കോ യാത്ര ചെയ്യുന്ന സമയത്ത് കൈയിൽ വലിയ തുകകളോ വില പിടിച്ച വസ്തുക്കളോ കരുതുന്നവർക്ക് സൗദി അധികൃതരുടെ മുന്നറിയിപ്പ്.

60,000 റിയാലോ അതിനു മുകളിലോ മൂല്യമുള്ള കറൻസികളോ വില പിടിപ്പുള്ള ആഭരണങ്ങളോ മറ്റോ കരുതുന്നവർക്കാണു സൗദി കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ഇത്തരത്തിൽ 60,000 റിയാലോ അതിനു മുകളിലോ മൂല്യമുള്ള പണമോ മറ്റു വസ്തുക്കളോ സഹിതം യാത്ര ചെയ്യുന്നവർ പ്രസ്തുത വിവരം ഡിക്ളയർ ചെയ്യണമെന്നാണു ആവശ്യപ്പെട്ടിട്ടുള്ളത്. സൗദി കസ്റ്റംസിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഇതിനുള്ള ഡിക്ലറേഷൻ ഫോം ലഭ്യമാണ് .

കഴിഞ്ഞ ദിവസം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ സൗദിയിൽ നിന്ന് പുറത്തേക്ക് കടത്താൻ ശ്രമിച്ച 3.93 മില്ല്യൻ റിയാൽ പിടി കൂടിയിരുന്നു.

പണം കാനിലൊളിപ്പിച്ച നിലയിൽ

ബാഗിലെ വസ്ത്രങ്ങൾക്കുള്ളിലും മെറ്റൽ കാനുകളിലുമൊക്കെയായി പണം സൗദിക്ക് പുറത്തേക്ക് കടത്താൻ ശ്രമിച്ച 4 ശ്രമങ്ങളായിരുന്നു എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ തകർത്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്