Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ വിദേശ തൊഴിലാളികളെ ആദരിക്കണമെന്ന് സൗദി പണ്ഡിതൻ

സൗദി അറേബ്യയിൽ ഉപജീവനമാർഗ്ഗം തേടിയെത്തിയ വിദേശ തൊഴിലാളികളെ നല്ല നിലയിൽ പരിഗണിക്കണമെന്ന് പ്രമുഖ സൗദി പണ്ഡിതൻ ആയിദ് അൽ ഖർനി ആവശ്യപ്പെട്ടു.

അന്നം തേടിയെത്തിയ വിദേശികളെ ആദരിക്കണമെന്നും അവരോട് ചേർന്ന് നിൽക്കണമെന്നും ആയിദ് അൽ ഖർനി ആഹ്വാനം ചെയ്തു.

ഒരാളെ ജോലിക്ക് നിയമിക്കുകയും അയാൾക്ക് കൂലി നൽകാതിരിക്കുകയും ചെയ്യുന്നതിനെതിരെയും ആയിദ് അൽ ഖർനി ശക്തമായി മുന്നറിയിപ്പ് നൽകി.

കരുണ ചെയ്യുന്നവർക്ക് അല്ലാഹു കരുണ ചെയ്യുമെന്നും അല്ലാഹു എല്ലാവർക്കും കാരുണ്യം ചൊരിയട്ടെ എന്നും അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.

നീ ദുഖിക്കരുത് എന്ന അർത്ഥം വരുന്ന ‘ല തഹ്സൻ’ എന്ന അതി പ്രശസ്ത കൃതിയുടെ കർത്താവാണു ആയിദ് അൽ ഖർനി

വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള പ്രസ്തുത ഗ്രന്ഥം ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കൃതികളിൽ പെട്ടതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്