സൗദിയിലെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രവചനം
സൗദിയിലെ വ്യത്യസ്ത പ്രവിശ്യകളിൽ ചൊവ്വാഴ്ച ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചു.
ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, തബൂക്ക് എന്നീ പ്രവിശ്യകളിലെ വിവിധ മേഖലകളിലായിരിക്കും മഴയും കാറ്റും ഉണ്ടാകുക. ഈ പ്രവിശ്യകളിലെ തീര പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനമുണ്ടാകും.
ഹായിൽ, അൽ ജൗഫ്, നോർത്തേൺ ബോഡർ, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലും കാറ്റും ചെറിയ രീതിയിൽ മഴയും അനുഭവപ്പെട്ടേക്കും.
ഈസ്റ്റേൺ പ്രൊവിൻസിലും സൗത്ത് വെസ്റ്റ് ഭാഗങ്ങളിലും രാത്രിയും പുലർച്ചെയും മഞ്ഞിൻ്റെ സാന്നിദ്ധ്യവുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണത്തിൽ പറയുന്നു.
അതേ സമയം സൗദിയിലെ 11 വ്യത്യസ്ത മേഖലകളിൽ ഇന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാറ്റും മഴയുമെല്ലാം അനുഭവപ്പെടുന്നുണ്ട്
തബൂക്ക് അടക്കമുള്ള വിവിധ ഏരിയകളിൽ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നതിനാൽ ജനങ്ങൾ അരുവികളിലും മറ്റും പോകുന്നതിനെ സൂക്ഷിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa