ഇഖാമ പുതുക്കാൻ താത്ക്കാലിക മാർഗങ്ങൾ കണ്ടത് തിരിച്ചടിയാകുമോ?
ജിദ്ദ: വിവിധ ഇനം ടെക്നിഷ്യൻ ഇഖാമകൾ പുതുക്കാൻ യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് പകരം എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു ഇഖാമ പുതുക്കി ആശ്വാസം കൊണ്ട പലരെയും ആശങ്കയിൽ ആക്കുന്ന വാർത്തകൾ പുറത്ത് വരുന്നു.
ടെക്നിഷ്യൻ ഇനത്തിൽ പെട്ട വിവിധ പ്രഫഷനുകളിലുള്ള ഇഖാമകൾ പുതുക്കാൻ മതിയായ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ആവശ്യമാണെന്നായിരുന്നു സൗദി എഞ്ചിനിയറിങ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.
അതേ സമയം ഇത്തരം സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവർക്ക് അവർ ജോലി ചെയ്ത് കൊണ്ടി രിക്കുന്ന സ്ഥാപനത്തിൽ നിന്നും എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്ത് ആ സർട്ടിഫിക്കറ്റുകൾ സൗദി എഞ്ചിനിയറിംഗ് കൗൺസിൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ അംഗീകാരം ലഭിക്കുകയും ഇഖാമ പുതുക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു.
എന്നാൽ ഇങ്ങനെ താത്ക്കാലികമായി ഇഖാമ പുതുക്കി നൽകിയ ചില കമ്പനികൾക്ക് 3 മാസത്തിനകം തെഴിലാളിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. ഇത് നിരവധി പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അതേ സമയം ഇങ്ങനെ എക്സ്പിരിയൻസ് സര്ട്ടിഫിക്കറ് അപ്‌ലോഡ് ചെയ്ത് ഇഖാമ പുതുക്കിയ മറ്റു പലർക്കും ഇത് വരെ അങ്ങനെ ഒരു സന്ദേശം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഒരു പക്ഷെ ചില പ്രത്യേക പ്രഫഷനുകൾക്ക് എക്സ്പിരിയൻസ് സർട്ടിഫിക്കറ്റുകൾ മതിയാകാതെ വരുന്നതിനാലാകാം ഒറിജിനൽ ആവശ്യപ്പെടുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ഇനിയും ലഭിക്കാനുണ്ട്. ഏതായാലും കഴിയുന്നതും വേഗം സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്ത് സുരക്ഷിതമായിരിക്കുകയാണ് നല്ലത്.
ടെക്നിക്കൽ പ്രഫഷനുകൾക്ക് പുറമെ അക്കൌണ്ടിംഗുമായി ബന്ധപ്പെട്ട വിവിധ പ്രഫഷനുകളിലുള്ള ഇഖാമകൾ പുതുക്കുന്നതിനും യോഗ്യത സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ വ്യാജന്മാരെ കണ്ടെത്താനും സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കാനുമാണ് ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa