കടലിലൂടെ നടക്കുന്ന ഒട്ടകക്കൂട്ടങ്ങൾ ; സൗദിയിൽ നിന്നുള്ള ചിത്രം സോഷ്യൽ മിഡിയയിൽ വൈറലാകുന്നു
സൗദിയിൽ നിന്നുള്ള കടലിലൂടെ നടക്കുന്ന സഞ്ചരിക്കുന്ന ഒട്ടകക്കൂട്ടങ്ങളുടെ മനോഹര ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
അസീറിലെ തീര പ്രദേശത്ത് കൂടി നടന്ന് പോകുന്ന ഒട്ടകക്കൂട്ടങ്ങൾ കണ്ടൽ ചെടികളെ ഭക്ഷണത്തിനായി സമീപിക്കുന്ന ചിത്രമാണു വൈറലായിരിക്കുന്നത്.
സൗദി ഫിലിം, ഡൊക്യുമെൻ്ററി മേക്കറായ മാജിദ് ഔൻ അഹ്മരിയാണു ഈ മനോഹരമായ ചിത്രം പകർത്തിയത്. ചിത്രം ഷെയർ ചെയ്ത മാജിദ് ഈ രംഗം കണ്ട് അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ചോർത്ത് താൻ ഏറെ അത്ഭുതപ്പെട്ടതായും എഴുതി.
മേഖലയിലെ അറിയപ്പെടാത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കണ്ടെത്തി പുറം ലോകത്തിനു പരിചയപ്പെടുത്തുകയാണൂ മാജിദ് ഔനിൻ്റെ ലക്ഷ്യം.
അസീറിൽ നിരവധി സ്ഥലങ്ങളുണ്ടെന്നും വൈവിധ്യങ്ങളായ പ്രകൃതിയുടെ മനോഹാരിത വെളിവാക്കുന്ന ഫിലിമുകൾ നിർമ്മിച്ച് ഇംഗ്ളീഷിലേക്ക് ട്രാൻസലേഷൻ നടത്തി വിദേശികൾക്ക് സമർപ്പിക്കുമെന്നും മാജിദ് പറയുന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ പലപ്പോഴായി അറബ് വിദേശ ചിത്രകാരന്മാർ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കാറുണ്ട്.
മഞ്ഞ് വീഴ്ചയുടെ സമയത്ത് നോർത്തേൺ ബോഡറിൽ നിന്നുള്ള മരുഭൂമിയെ ഐസ് മൂടിയ അതി മനോഹര ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa