തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിലെ പ്രധാന റോഡിലെ വേഗതാ പരിധി കൂട്ടി

ജിദ്ദയിലെ മദീന റോഡിലെ സുപ്രധാന ഏരിയയിലെ വേഗ പരിധി കൂട്ടി.

ജിദ്ദ റോയൽ ടെർമിനൽ നോർത്തിൽ നിന്ന് കിംഗ് സൗദ് പാലം വരെയുള്ള ഭാഗത്തെ വേഗ പരിധിയാണ് കൂട്ടിയത്.

നേരത്തെ മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നു ഇവിടത്തെ വേഗപരിധിയെങ്കിൽ ഇനി മുതൽ മണിക്കൂറിൽ 110 കിലോമീറ്റർ ആയിരിക്കും വേഗ പരിധി.

പഴയ വേഗത പരിധി ബോഡ് നീക്കം ചെയ്തു പുതിയ ബോഡ് സ്ഥാപിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കപ്പെട്ടു.

കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പ്രധാന ഹൈവേകളിൽ വേഗതാ പരിധി മണിക്കൂറിൽ 140 കിലോമീറ്റർ ആക്കി ഉയർത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്