മെഷീൻഗൺ കാട്ടി യുവാവിനെ കാറിന്റെ ഡിക്കിയിലടച്ചു; പ്രതികൾ പിടിയിൽ
റിയാദിൽ ആയുധ ധാരിയായ യുവാവ് മറ്റൊരു യുവാവിനെ മെഷീൻഗൺ കാട്ടി പേടിപ്പിച്ച് കാറിന്റെ ഡിക്കിയിലടക്കുന്ന വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

റിയാദിലെ ഹയ്യുല്ലബനിലാണു സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാറിന്റെ ഡിക്കിക്കകത്ത് യുവാവ് കയറിയിരുന്ന് ഡിക്കിയുടെ ഡോർ ക്ലോസ് ചെയ്യുന്നത് വരെ ആയുധ ധാരിയായ യുവാവ് മെഷീൻ ഗൺ ചൂണ്ടി പേടിപ്പിക്കുന്നുണ്ട് .
മറ്റൊരു വാഹനത്തിലിരുന്ന ഒരാൾ ഈ രംഗങ്ങൾ മൊബെലിൽ പകർത്തി ഷെയർ ചെയ്തപ്പോഴാണു സംഭവം ശ്രദ്ധിക്കപ്പെട്ടത്.

തുടർന്ന് പോലീസ് പ്രതികളെ പിന്തുടരുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് സൗദി യുവാക്കളാണു അറസ്റ്റിലായതെന്നാണു റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു സൗദി പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
