Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ജനുവരി മുതൽ 10 റിയാൽ എയർപോർട്ട് ടാക്സ്

ജിദ്ദ: സൗദി എയർപോർട്ടുകളിൽ പത്ത് റിയാൽ ഫീസ് നികുതിയായി ഏർപ്പെടുത്താൻ തീരുമാനം. അഭ്യന്തര യാത്രക്കാരിൽ നിന്നായിരിക്കും ഫീസ് ഈടാക്കുക.

സൗദിയിലെ ഏത് ലോക്കൽ എയർപോർട്ടുകളിൽ പ്രവേശിക്കുന്ന അഭ്യന്തര യാത്രക്കാർക്കും വിമാനത്താവളം ഉപയോഗിക്കുന്നതിന് 10 റിയാൽ നൽകേണ്ടിവരുമെന്നാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചത്.

വരുന്നതോ പോകുന്നതോ ആയ എല്ലാ അഭ്യന്തര യാത്രക്കാർക്കും ഇത് ബാധകമാണ്. 2020 ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും എന്ന് GACA അധികൃതരെ ഉദ്ധരിച്ച് മക്ക ദിനപത്രം റിപ്പോർട്ട് ചെയ്തു.

ലോഞ്ചുകളും മറ്റു സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ചാർജ്ജുകളായിട്ടാണിത് പുതിയ ഫീസ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ സമ്പാദിക്കുന്ന പണം വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് GACA പറഞ്ഞു.

പ്രാദേശിക വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന വിമാനക്കമ്പനികളാണ് യാത്രക്കാരിൽ നിന്ന് നികുതി പിരിക്കേണ്ടത്. പണപ്പെരുപ്പ നിരക്ക് അനുസരിച്ച് മൂന്ന് വർഷത്തിലൊരിക്കൽ നികുതി അവലോകനം ചെയ്യുമെന്ന് GACA അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q