സൗദിയിൽ നിന്ന് വിദേശികൾ പണമയക്കുന്നത് കുറഞ്ഞു
സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിന്റെ തോതിൽ കുറവ് രേഖപ്പെടുത്തിയതായി സൗദി കേന്ദ്രബാങ്കായ സാമ അറിയിച്ചു .
ഈ വർഷം ആദ്യത്തെ 9 മാസം വിദേശത്തേക്ക് അയച്ച പണത്തിൻ്റെ നിരക്കിൽ 11 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2018ൽ ഇതേ കാലയളവിൽ സൗദിക്ക് പുറത്തേക്ക് വിദേശികൾ അയച്ചത് 103.5 ബില്ല്യൻ റിയാലായിരുന്നെങ്കിൽ 2019ൽ ഇത് 93 ബില്ല്യൻ ആയാണു കുറഞ്ഞിരിക്കുന്നത്.
അതേ സമയം സൗദിക്ക് പുറത്തേക്ക് സ്വദേശികൾ അയച്ച പണത്തിൻ്റെ തോതിലും ഇടിവ് വന്നിട്ടുണ്ട്. ആദ്യത്തെ 9 മാസത്തിൽ 9 ശതമാനത്തിൻ്റെ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa