പ്രതീക്ഷ വേണ്ട : ലെവി തുടരും
സൗദിയില്‍ വിദേശികള്‍ക്കേര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരുമെന്ന് ഉറപ്പായി. ഇതോടെ വ്യാവസായിക മേഖലയിൽ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഒഴിവാക്കി നല്‍കിയ നടപടി മറ്റു മേഖലകളിലെ ലെവികൾക്കും ബാധകമാവുമെന്ന പ്രതീക്ഷ അസ്തമിച്ചു.
ലെവിയടക്കം എല്ലാ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളും തുടരുമെന്ന് ധന മന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്.
2017 ജൂലായ് ഒന്നു മുതലാണ് സൗദികളെ കൂടുതലായി ജോലിക്കുവെക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്.
ആദ്യ വര്‍ഷം നൂറു റിയാലായിരുന്ന ലെവി പിന്നീട് സൗദി ജീവനക്കാരുടെ കുറവിനസൃതമായി ഉയര്‍ത്തുകയായിരുന്നു. വൈകാതെ ആശ്രിത ലെവിയും നിലവിൽ വന്നു . ലെവി ഉയര്‍ത്തിയത് കമ്പനികളെ സാമ്പത്തിക പ്രയാസത്തിലാക്കിയിരുന്നു.
നിരവധി കമ്പനികൾ പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 24നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വ്യാവസായിക മേഖലയിൽ ഒക്‌ടോബര്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് വിദേശ തൊഴിലാളികളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതേമാതൃകയില്‍ മറ്റു മേഖലയിലും ലെവി മരവിപ്പിച്ചേക്കുമെന്ന് പ്രതീക്ഷക്കപ്പെട്ടിരുന്നു.
2017 മുതല്‍ ലെവിയും സ്വദേശിവല്‍ക്കരണവും 19 ലക്ഷം പ്രവാസി തൊഴിലാളികളെയാണ് സൗദിയിൽ നിന്ന് മടക്കിഅയച്ചത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 1,32,000 പേര്‍ തൊഴില്‍ വിപണി ഉപേക്ഷിച്ചു പോയിട്ടുണ്ട്. റിയാദ് ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കാതെ മഞ്ഞ വിഭാഗത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ല. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ ഇഖാമ പുതുക്കാനും സാധ്യമല്ല. തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും പുതിയ വിസയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ഇവർക്കു പറ്റില്ല.
എന്നാൽ പച്ച, പ്ലാറ്റിനം വിഭാഗത്തിലുള്ളവർക്ക് പുതിയ വിസയിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനോ മറ്റൊ ബുദ്ധിമുട്ടില്ല. എന്നാൽ പച്ചയിൽ നിന്ന് താഴെ പോകാതെ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
പച്ച, പ്ലാറ്റിനം വിഭാഗത്തിലുള്ളവർക്ക് നിരവധി പ്രോത്സാഹനങ്ങളാണ് മന്ത്രാലയം നൽകുന്നത്. ഇതിലൂടെ സ്വദേശി തൊഴിലാളികൾക്ക് ജോലി നൽകുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa