ഹുറൂബായവർക്ക് പിന്നീട് സൗദിയിലേക്ക് വരാൻ സാധിക്കില്ല
റിയാദ് : സൗദിയിൽ നിന്ന് ഹുറൂബായ നിലയിൽ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിയയക്കപ്പെട്ടവർക്ക് പിന്നീട് രാജ്യത്തെക്ക് തിരികെ വരാൻ സാധിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു.
ഹുറൂബായി പിടിക്കപ്പെടുന്നവർക്ക് 50,000 റിയാൽ പിഴയും 6 മാസം ജയിലും ആണു ശിക്ഷയെന്നും ജവാസാത്ത് മുന്നറിയിപ്പിൽ ഉണർത്തുന്നുണ്ട്.
ഹുറൂബായി 15 ദിവസത്തിനുള്ളിൽ തൊഴിലുടമക്ക് ഹുറൂബ് നീക്കം ചെയ്യാം. ഇതിനു ഡീപോർട്ടേഷൻ സെൻ്ററിൽ സ്പോൺസർ നേരിറ്റ് ഹാജരാകണം. അതേ സമയം അബ്ഷിറിൽ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കില്ല.
തൊഴിലാളിയെ സ്പോൺസർ അനാവശ്യമായി ഹുറൂബാക്കുന്ന പ്രവണതക്കെതിരെ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് തെളിഞ്ഞാൽ തൊഴിലുടമക്ക് 5 വർഷത്തേക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa