കുവൈത്ത് മന്ത്രി സഭ രാജി വെച്ചു
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറകിൻ്റെ നേതൃത്വത്തിലുള്ള കുവൈത്ത് സർക്കാർ രാജി വെച്ചു. രാജിക്കത്ത് കുവൈത്ത് അമീറിനു പ്രധാനമന്ത്രി സമർപ്പിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രിയടക്കമുള്ള പ്രധാന അംഗങ്ങൾക്കെതിരെ കുറ്റ വിചാരണ നടക്കാനിരിക്കെയായിരുന്നു സർക്കാർ രാജി സമർപ്പിച്ചത് എന്നത് ശ്രദ്ധേയമാണ് .
അധികാര ദുർ വിനിയോഗമാണ് ആഭ്യന്തര മന്ത്രിക്കെതിരെയുള്ള ആരോപണം. കഴിഞ്ഞ ദിവസം കുവൈത്തിലെ മഴക്കെടുതിയുടെ പേരിൽ വന്ന ആരോപണങ്ങൾക്ക് പിറകെ പൊതു മരാമത് മന്ത്രി രാജി വെച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa