Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വർക്ക്ഷോപ്പുകളിൽ ഇ-പേയ്മെന്റ് നിർബന്ധം; നിയമം നാളെ മുതൽ പ്രാപല്യത്തിൽ

സൗദിയിലെ മുഴുവൻ വർക്ക്ഷോപ്പുകളിലും പണമിടപാടുകൾക്ക് ഇ-പെയ്മെന്റ് നിർബന്ധമാക്കി. കാർ മെക്കാനിക്ക്, പഞ്ചർ, സ്പെയർ പാർട്സ്, വീൽ ബാലൻസിംഗ് തുടങ്ങി എല്ലാ വർക്ക്ഷോപ്പ് സംബന്ധിച്ച ഷോപ്പുകളിലും ഇത് നിർബന്ധമാണ്.

നാലുമാസങ്ങൾക്ക് മുൻപ് തന്നെ ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നു. നാളെമുതൽ വർക്ക്ഷോപ്പ് മേഖലയിൽ എ-പെയ്മെന്റ് നിർബന്ധമാക്കി.

വൈകാതെ രണ്ട് റിയാൽ കടകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബഖാലകൾ, കോഫി ഷോപ്പുകൾ, മൊത്തവിതരണക്കാർ അടക്കമുള്ളവയ്‌ക്കും ഇ- പെയ്മെന്റ് സംവിധാനം നിർബന്ധമാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയ വാക്താവ് പറഞ്ഞു.

പെട്രോൾ ബങ്കുകൾക്കും സർവീസ് സെന്ററുകൾക്കും ആറുമാസം മുൻപ് തന്നെ ആദ്യ ഘട്ടം എന്ന നിലയിൽ ഇ-പെയ്മെന്റ് സർവീസ് നിർബന്ധമാക്കിയിരുന്നു. ഇ-പെയ്മെന്റ് സംവിധാനം ഏർപ്പെടുത്താത്ത പെട്രോൾ ബങ്കുകൾക്കും സർവീസ് സെന്ററുകൾക്കും എതിരെ കഴിഞ്ഞ ജൂലായിൽ തന്നെ ശിക്ഷാ നടപടികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.

ബഖാല, മിനി മാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങളിൽ ഇ-പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയം ഉറപ്പു വരുത്തും. ഇത്തരത്തിലുള്ള പുതിയ സ്ഥാപനങ്ങൾക്ക് ലൈസെൻസ് എടുക്കുമ്പോൾ, അപേക്ഷ വ്യവസ്ഥകളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്യും.

പതിമൂന്ന് മാസത്തിനകം ആറു ഘട്ടങ്ങളിലായി മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും ഇ-പെയ്മെന്റ് സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. അടുത്ത വർഷം ഓഗസ്റ്റ് 25 നു മുൻപായി സംവിധാനം നിർബന്ധമായും നടപ്പിലാക്കിയിരിക്കണമെന്ന് മന്ത്രാലയ വാക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ പറഞ്ഞു.

ബിനാമി ബിസിനസ് തടയുന്നതിന്റെ ഭാഗമായുള്ള ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടികൾ. ബിനാമി ബിസിനസുകളിലൂടെ സമ്പാദിക്കുന്ന പണം നിയമ വിരുദ്ധ മാർഗങ്ങളിലൂടെ പുറത്തേക്കൊഴുകുന്നത് തടയുന്നത് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q