കിരീടാവകാശി നിർദ്ദേശിച്ചു: റിയാദ് സീസൺ ഫെസ്റ്റ് ജനുവരി വരെ നീട്ടും
ആഗോള തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയ റിയാദ് സീസൺ ഫെസ്റ്റ് ജനുവരി വരെ നീട്ടാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ നിർദ്ദേശിച്ചു.
കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം 2020 ജനുവരി അവസാനം വരെ റിയാദ് സീസൺ ഫെസ്റ്റ് നീട്ടിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് എൻ്റെർടെയ്ന്മെൻ്റ് ചെയർമാൻ തുർക്കി ആൽ ശൈഖാണ് അറിയിച്ചത്.
അതേ സമയം റിയാദ് സീസൺ ഫെസ്റ്റ് തുടങ്ങിയ ശേഷം ഇത് വരെ 76.5 ലക്ഷം പേർ സന്ദർശകരായി എത്തിയിട്ടുണ്ടെന്ന് തുർക്കി ആലുശൈഖ് പ്രസ്താവിച്ചു.
ഒക്ടോബർ 11 നു ആരംഭിച്ച റിയാദ് സീസൺ ഫെസ്റ്റ് ഡിസംബർ 15 വരെ നടത്താനായിരുന്നു ആദ്യം അധികൃതർ പദ്ധതിയിട്ടിരുന്നത്.
സംഗീത പരിപാടികളും നാടകങ്ങളും അമ്യൂസ്മെൻ്റ് പാർക്കുകളും അടക്കം 12 ലൊക്കേഷനുകളിലായി 100 ലധികം പരിപാടികളാണു റിയാദ് സീസണിൽ ഉള്ളത്.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa