സൗദിയിൽ വ്യക്‌തികളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് സകാത്ത് ബാധകമാകില്ല
റിയാദ്: രാജ്യത്തെ ബാങ്കുകളിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് സകാത്ത് ബാധകമാകുമെന്ന വാർത്ത ശരിയല്ലെന്ന് സകാത്ത് നികുതി അതോറിറ്റി അറിയിച്ചു.
അടുത്ത വർഷാദ്യം മുതൽ നടപ്പാക്കുന്ന പരിഷ്ക്കരിച്ച സകാത്ത് നിയമാവലി വ്യാപാര സ്ഥാപനങ്ങൾക്കാണു ബാധകമാകുക. ഇത് വ്യക്തികളെ ബാധിക്കില്ല.
സകാത്ത്, നികുതി സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെട്ട ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ആശ്രയിക്കുകയോ വെബ്സൈറ്റ് വഴിയോ കാൾ സെൻ്റർ വഴിയോ വിവരങ്ങൾ തേടുകയോ വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa