യു എ ഇയിൽ മഴയുടെ അളവ് വർധിപ്പിക്കുന്നത് എങ്ങനെയാണെന്നറിയാം
ദുബൈ : യു എ ഇയിൽ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനം എല്ലാ വർഷത്തേയും പോലെ സീസണിനനുസരിച്ചുള്ള മാറ്റമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേ സമയം മഴ പെയ്യുന്നത് വർധിപ്പിക്കാൻ ക്ളൗഡ് സീഡിംഗ് ഓപറേഷൻ നടത്തുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച പകൽ മാത്രം 9 ക്ളൗഡ് സീഡിംഗ് ഓപറേഷനാണു നടന്നത്.
അന്തരീക്ഷത്തിൽ കാർ മേഘം രൂപപ്പെടുംബോൾ മഗ്നീഷ്യം, സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ളോറൈഡ് എന്നിവ മിക്സ് ചെയ്ത സാൾട്ട് ക്രിസ്റ്റലുകളുമായി വിമാനങ്ങൾ പറന്നുയരുകയും അവ അന്തരീക്ഷത്തിൽ ജ്വലിപ്പിക്കുകയും ചെയ്യും.
ഇങ്ങനെ ജ്വലനം നടത്തുംബോൾ അത് നിലവിലുള്ള ഈർപ്പം വർധിപ്പിക്കാനും മഴ വർധിപ്പിക്കുന്നതിനും സഹായകരമാകുകയും ചെയ്യും.
ഈ വർഷം ഇത് വരെയായി 181 ക്ളൗഡ് സീഡിംഗ് ഓപറേഷനുകൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടുതൽ മേഘങ്ങൾ കാണപ്പെടുകയാണെങ്കിൽ ആ സമയം ക്ളൗഡ് സീഡിംഗ് നടത്തുന്നതിനായി വിമാനങ്ങൾ സ്റ്റാൻ്റ് ബൈ ആയി ഒരുക്കിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി.
അതേ സമയം രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നതിനു പിറകിൽ ക്ളൗഡ് സീഡിംഗ് ഓപറേഷൻ ആണെന്ന പ്രചരണം തീർത്തും അബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് വ്യക്തമായ കാലാവസ്ഥാ വ്യതിയാനം എല്ലാവരും അനുഭവിക്കുന്നുണ്ടെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa