Thursday, November 28, 2024
Saudi ArabiaTop Stories

സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ചിലപ്പോൾ 24 മണിക്കൂർ തടവ് ലഭിച്ചേക്കാം

നജ്റാൻ പ്രവിശ്യയിൽ പുറമെയുള്ള റോഡുകളിൽ വാഹനം ഓടിക്കുന്നതിനിടെയിൽ മൊബൈൽ കൈയിലെടുത്ത് ഉപയോഗിക്കുന്നതും സിറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും ഓട്ടോമാറ്റിക്കായി പിടി കൂടുന്ന സംവിധാനം ആരംഭിക്കുന്നു.

അടുത്ത ഞായറാഴ്ച മുതൽ നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക്കായി പിടി കൂടുന്നത് ആരംഭിക്കുമെന്ന് റോഡ് സെക്യൂരിറ്റി സ്‌പെഷ്യൽ ഫോഴ്സ് അറിയിച്ചു.

സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 150 റിയാൽ മുതൽ 300 റിയാൽ വരെയാണു പിഴ. ഒരിക്കൽ പിഴ ലഭിച്ച് ഒരു മാസത്തിനകം ആവർത്തിച്ചാൽ പരമാവധി പിഴയോ 24 മണിക്കൂർ തടവോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും.

സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ പിഴ വാഹനം ഓടിക്കുന്നവർക്ക് മാത്രമല്ലെന്നും മുൻ സീറ്റിലെ യാത്രക്കാരൻ ധരിക്കാതിരുന്നാൽ വാഹനമുടമക്ക് പിഴ ലഭിക്കുമെന്നും മുറൂർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം മഴ സമയത്ത് ശ്രദ്ധിക്കാതിരുന്നാൽ അപകട സാധ്യത കൂടുമെന്നും വേഗത കുറക്കുകയും മുംബിലുള്ള വാഹനങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വാഹനങ്ങളുടെ ടയറുകൾ ആവശ്യമായ സമയത്ത് മാറ്റേണ്ടതിൻ്റെ ആവശ്യകതയും മുറൂർ ഓർമ്മിപ്പിച്ചു. മോശം ടയറുകൾ ഉപയോഗിക്കുംബോൾ പെട്ടെന്ന് ബ്രേക്ക് അമർത്തേണ്ട അവസ്ഥയിൽ വാഹനങ്ങൾ തെന്നിപ്പോകാൻ സാധ്യതയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്