ഇതിലും വലിയ തണുപ്പ് സൗദിയിൽ വരാനിരിക്കുന്നുവെന്ന് പ്രവചനം
റിയാദ്: ഇപ്പോൾ അനുഭവിക്കുന്നതിലും വലിയ തണുപ്പ് രാജ്യത്ത് വരാനിരിക്കുന്നതായി പ്രവചനം.
ആസ്റ്റ്രോണമി എക്സ്പേർട്ട് ആയ സആഖ് ആണു ശക്തമായ തണുപ്പ് വരാനിരിക്കുന്നതായി പ്രവചിച്ചത്.
12 ദിവസം കഴിഞ്ഞാൽ തണുപ്പ് കൂടുതൽ കഠിനമാകും. ഡിസംബർ പകുതിയിൽ അതികഠിനമാകുമെന്നും സആഖ് പറയുന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ തണുപ്പാണു അനുഭവപ്പെട്ടത്.
ഖുറയാത്തിൽ ഇന്ന് പുലർച്ചെ താപ നില 1 ഡിഗ്രി വരെയെത്തി. ഹായിലിൽ 2 ഡിഗ്രിയും റിയാദിൽ 6 ഡിഗ്രിയുമായിരുന്നു താപനില.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
കുട്ടികളും മുതിർന്നവരും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് രോഗങ്ങൾ വരുന്നതിനെ പ്രതിരോധിക്കണമെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ ഉണർത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa