ജാഗ്രതൈ: ഏതാനും മണിക്കൂറുകൾക്കകം മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനം
ജിദ്ദ: അടുത്ത ഏതാനും മണിക്കൂറുകൾക്കകം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ബഹ്ര, ജിദ്ദ, ഖുലൈസ് എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നും വൈകുന്നേരം 8 മണി വരെ മഴയും കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മിഖ് വ, മന്ദഖ്, ബൽജർഷി, അൽബാഹ, ബനീ ഹസൻ, ഫർഅ ഗാമിദ് സനാദ്, ഖൽ വ, എന്നിവിടങ്ങളിലും മഴയും കാറ്റും അനുഭവപ്പെട്ടേക്കും.
മദീന പ്രവിശ്യയിലും അബഹ, നമാസ്, ഖമീസ് മുഷൈത്, രിജാൽ അൽമഅ, മഹായിൽ എന്നിവിടങ്ങളിലും ഹായിൽ പ്രവിശ്യയിലും കാലവസ്ഥാ വ്യതിയാനം അനുഭവപ്പെടും.
ഖസീം, ജിസാൻ മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരം 8 മണി വരെ ശക്തമായ കാറ്റ് അനുഭവപ്പെട്ടേക്കും.
കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മക്ക മേഖല ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് കഴിഞ്ഞ ദിവസം ജിദ്ദയിൽ ജാഗ്രതാ നിർദ്ദേശം നൽകി.
മഴമൂലമുണ്ടാകുന്ന വെള്ളക്കെട്ടുകളിൽ നിന്നും ജനങ്ങൾ മാറി നിൽക്കണമെന്നും , കുട്ടികളെ ശ്രദ്ധിക്കണമെന്നും വൈദ്യുതി അറ്റക്കുറ്റപണികളിൽ ഏർപ്പെടരുതെന്നും ജാഗ്രതാ നിർദ്ദേശത്തിൽ സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa