Sunday, September 22, 2024
Saudi ArabiaTop Stories

സൗദി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറാമോ എന്ന സംശയത്തിന് ജവാസാത്ത് വിശദീകരണം

റിയാദ്: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് രാജ്യം വിടാനുള്ള കാലവധിയായ 60 ദിവസത്തിനുള്ളിൽ പുറത്ത് പോയില്ലെങ്കിൽ പിഴ നൽകേണ്ടി വരുമെന്ന് സൗദി ജവാസാത്ത് ഓർമ്മിപ്പിച്ചു.

jeddah

ഇങ്ങനെ നിശ്ചിത കാലാവധിക്കകം പുറത്ത് പോകാതെ വിസ എക്സ്പയർ ആയവർക്ക് 1000 റിയാൽ പിഴ അടക്കേണ്ടി വരും. നിലവിലെ എക്സിറ്റ് വിസ കാൻസൽ ചെയ്ത് പുതിയത് ഇഷ്യു ചെയ്യുന്നതിനാണിത്. അതേ സമയം എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇഖാമയിൽ കാലാവധി നിർബന്ധമാണെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.

Jeddah

സൗദിയിൽ നിന്ന് റി എൻട്രി വിസക്ക് അവധിയിൽ പോയി തിരികെ സൗദിയിലെക്ക് വരാത്തവർക്ക് മറ്റൊരു തൊഴിൽ വിസയിൽ സൗദിയിൽ വരുന്നതിനു 3 വർഷം കാത്തിരിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി.

Abha

ഒരിക്കൽ ഇഷ്യു ചെയ്ത റി എൻട്രി വിസയിൽ കാലാവധിയിൽ മാറ്റം വരുത്താൻ സാധിക്കില്ല. ആവശ്യമെങ്കിൽ പഴയ റി എൻട്രി വിസ കാൻസൽ ചെയ്ത് ഫീസ് അടച്ച് പുതിയ റി എൻട്രി വിസ ഇഷ്യു ചെയ്യാവുന്നതാണ്.

Abha

അതേ സമയം വിസിറ്റ് വിസക്ക് സൗദിയിലെത്തി ഇഖാമയിലേക്ക് മാറുന്നത് അനുവദനീയമല്ലെന്നും ജവാസാത്ത് ഉണർത്തി.

Riyadh

റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവരുടെ ഇഖാമ സ്റ്റാറ്റസ്, വിസ എക്സ്പയർ ആയി 60 ദിവസം കഴിഞ്ഞാൽ ‘പുറത്ത് പോയി തിരികെ വന്നില്ല ‘ എന്നായി മാറും. ഇത് ഓട്ടോമാറ്റിക്കായി മാറുന്നതായതിനാൽ ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ല.

Riyadh season

ഇഖാമ കാലാവധി അവസാനിച്ച് മൂന്ന് ദിവസം വരെ പിഴയില്ലാതെ ഇഖാമ പുതുക്കാമെന്നും ഈ മൂന്ന് ദിവസങ്ങളിലും പുതുക്കാത്തവർ പിഴ നൽകേണ്ടി വരുമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്