ചരിത്രം മാറ്റിയെഴുതിയത് ധീരന്മാർ; എം ബി എസ് മേഖലയെ മാറ്റിക്കൊണ്ടിരിക്കുന്നു
ദുബൈ: യു എ ഇ സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സബീൽ പാലസിൽ സ്വീകരിച്ചു.
ദുബൈ ഭരണാധികാരിയും സൗദി കിരീടാവകാശിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും പുരോഗതിയും വിഷയമായി.
“മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ താൻ സ്നേഹത്തോടെ സ്വീകരിച്ചു. ധീരന്മാരാണു ചരിത്രം സൃഷ്ടിക്കുന്നത് . മേഖല ഇപ്പോൾ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും” ദുബൈ ശൈഖ് ട്വീറ്റ് ചെയ്തു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ റാഷിദിനോടൊപ്പം ദുബൈ എക്സ്പൊ 2020 ഹെഡ് ക്വാർട്ടേഴ്സും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ചു.
2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന ദുബൈ എക്സ്പോയിൽ 192 രാജ്യങ്ങളാണു പങ്കെടുക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa