തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarSaudi ArabiaTop Stories

സൗദി ഖത്തറിനെ തോൽപ്പിച്ച് ഫൈനലിൽ

ദോഹ: ഗൾഫ് കപ്പ് സെമി ഫൈനലിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഖത്തറിനെ തോൽപ്പിച്ച് സൗദി ഫൈനലിൽ പ്രവേശിച്ചു.

28 ആം മിനുട്ടിൽ 20 കാരനായ അബ്ദുല്ല അൽ ഹംദാൻ നേടിയ ഗോളിനാണ് സൗദി ഫൈനൽ പ്രവേശനം നേടിയത്.

ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ഇറാഖിനെ തോൽപ്പിച്ചു ബഹ്‌റൈൻ ഫൈനലിൽ എത്തിയിരുന്നു.

ഇറാഖ് ബഹ്‌റൈൻ മത്സരം ഇരു ടീമുകളും 2 ഗോൾ വീതമടിച്ച് സമനില പാലിച്ചതിനാൽ പെനാൽറ്റി ഷുട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷുട്ടൗട്ടിൽ 5 – 3 നാണ് ബഹ്‌റൈൻ വിജയിച്ചത്.

ഞായറാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗദിയും ബഹ്‌റൈനും തമ്മിലുള്ള ഫൈനൽ മത്സരത്തിന് തിരശീല വീഴുമ്പോൾ അത് ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നതിലേക്കുള്ള ഒരു കാരണം കൂടിയാകട്ടെ എന്നാണ് മുഴുവൻ ജനങ്ങളുടെയും പ്രാർത്ഥന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്