25 വർഷം കൂടെക്കഴിഞ്ഞ വീട്ടു ജോലിക്കാരിയെ അറബ് വനിത സോഷ്യൽ മീഡിയയിലൂടെ ആദരിച്ചതിങ്ങനെ
വെബ്ഡെസ്ക്: തൻ്റെയും കുടുംബത്തിൻ്റെയും നിഴലായി കൂടെക്കഴിഞ്ഞ വിദേശിയായ വീട്ടു വേലക്കാരിയെ അറബ് വനിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ ആദരിച്ച വാർത്ത അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

വേലക്കാരി ഒരു ചെറിയ കുട്ടിയെയും എടുത്ത് നിൽക്കുന്ന ഒരു ചിത്രവും 25 വർഷങ്ങൾക്ക് ശേഷം അതേ കുട്ടിയും വേലക്കാരിയും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു വേലക്കാരിയെ ആദരിച്ച് അറബ് വനിത ട്വീറ്റ് ചെയ്തത്.

”പ്രിയപെട്ട ഷാനി, ഈ രണ്ട് ചിത്രങ്ങൾക്കിടയിലും 25 വർഷത്തെ ഇടവേളയാണുള്ളത്. ഈ വിശ്വസ്തരില്ലാതെ നമ്മൾ ഒന്നുമല്ല. അവർ അവരുടെ നാടും വീടും കുട്ടികളെയും ജീവിതം തന്നെയും മാറ്റി വെച്ച് നമ്മുടെ കൂടെയുള്ള ജീവിതം തെരഞ്ഞെടുത്തവരാണ്. അവസാനം അവർ തികച്ചും നമ്മുടെ ഭാഗമാകുകയും ചെയ്തു.”
എന്നർത്ഥം വരുന്ന വരികളായിരുന്നു രണ്ട് ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്തു കൊണ്ട് അറബ് വനിത ട്വീറ്റ് ചെയ്തത്. തന്നെയും കുടുംബത്തെയും പരിചരിച്ച വേലക്കാരിയോടുള്ള സ്നേഹവും ആദരവും വ്യക്തമാക്കുന്ന ട്വീറ്റിനു പലരും കമൻ്റുകളും നൽകിയിട്ടുണ്ട്.
ഷാനി എന്ന വേലക്കാരിക്ക് നാട്ടിലേക്ക് മടങ്ങാനും നാട്ടിൽ സ്ഥിര താമസമാക്കാനും അവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും അവർ അത് വേണ്ടെന്ന് വെക്കുകയും തങ്ങളുടെ കൂടെ തന്നെ കഴിയാൻ തീരുമാനിക്കുകയുമായിരുന്നു എന്നും ട്വീറ്റിൽ ഒരു ചോദ്യത്തിനു മറുപടിയായി യുവതി എഴുതുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
