Sunday, September 22, 2024
Saudi ArabiaTop Stories

അമേരിക്കൻ ചൈനീസ്‌ കംബനികളെ ഏറെ പിറകിലാക്കി സൗദി ആരാംകോ ലോകത്ത്‌ ഒന്നാമൻ

വെബ്ഡെസ്ക്‌ : ലോകത്തെ ഏറ്റവും മൂല്യമേറിയ കംബനിയെന്ന സ്ഥാനം ഇനി സൗദി ആരാംകോക്ക്‌ സ്വന്തം.

ഇത്‌ വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളിനെ ഏറെ പിറകിലാക്കിയാണു ആരാംകോ ഒന്നാം സ്ഥാനത്തെത്തിയത്‌.

ബുധനാഴ്ച ആരാംകോയുടെ മാർക്കറ്റ്‌ വാല്യു 1.88 ട്രില്ല്യൻ ഡോളറായാണു ഉയർന്നിട്ടുള്ളത്‌.

ആരാംകോക്ക്‌ ‌ പിറകിലുള്ള ആപ്പിളിന്റെ ബുധനാഴ്ചയിലെ മാർക്കറ്റ്‌ വാല്യു 1.18 ട്രില്ല്യനാണു.

അധികം വൈകാതെ ആരാംകോയുടെ മൂല്യം 2 ട്രില്ല്യനിലേക്ക്‌ കടക്കുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്