ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മക്കയിലേക്ക് ട്രെയിൻ അടുത്തയാഴ്ച:അടുത്ത വർഷം മുതൽ 24 സർവീസുകൾ

ജിദ്ദ: ഹറമൈൻ റെയിൽവേയുടെ മക്കയിലേക്കുള്ള സർവീസുകൾ അടുത്തയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം മദീന ജിദ്ദ സർവീസ് പുനരാരംഭിച്ചതിനു പിറകെയാണ് മക്ക സർവീസും പുനരാരംഭിക്കുന്നത്.

ജിദ്ദ റെയിൽവേ സ്റ്റേഷൻ തീപിടിത്തത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലധികമായി നിർത്തലാക്കിയ ഹറമൈൻ ട്രെയിൻ സർവീസ് ജിദ്ദ എയർപോർട്ട് സ്റ്റേഷനിൽ നിന്ന് മദീനയിലേക്കാണ് പുനരാരംഭിച്ചത്.

തിങ്കളും ചൊവ്വയും ഒഴികെയുള്ള ദിവസങ്ങളിൽ ദിവസവും 5 സർവീസുകളാണ് ഇപ്പോൾ ഉണ്ടായിരിക്കുക.

അതേ സമയം അടുത്ത വർഷം മുതൽ ഹറമൈൻ റെയിൽവേ പ്രതിദിനം 24 സർവീസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്