ഒരൊറ്റ സെൽഫി കാരണം നിങ്ങളും നിങ്ങളുടെ ഒരു കൂട്ടുകാരനും ബുർജ് ഖലീഫക്ക് മുകളിലെത്തിയേക്കാം
ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ എത്താനും കാഴ്ചകൾ കാണാനും ആസ്വദിക്കാനും ആഗ്രഹം ഇല്ലാത്തവരുണ്ടാകില്ല.

എന്നാൽ നിങ്ങൾക്കും നിങ്ങളുടെ ഒരു കൂട്ടുകാരനും ഒരു സെൽഫി കൊണ്ട് സൗജന്യമായി ബുർജ് ഖലീഫക്ക് മുകളിൽ എത്താനും ആസ്വദിക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുകയാണു ബുർജ് ഖലീഫ അധികൃതർ.

ബുർജ് ഖലീഫയുടെ 10 ആം വാർഷികത്തോടനുബന്ധിച്ചാണു ഒഫീഷ്യൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ ഭാഗ്യശാലികൾക്ക് അവസരം ഒരുക്കിക്കൊണ്ടുള്ള പരസ്യം ബന്ധപ്പെട്ടവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ബുർജ് ഖലീഫയോടൊപ്പമുള്ള ഒരു സെൽഫിയാണു ഭാഗ്യ പരീക്ഷണത്തിനായി വേണ്ടത്. #BurjKhalifaTurns10 എന്ന ഹാഷ് ടാഗോടെയായിരിക്കണം സെൽഫി പോസ്റ്റ് ചെയ്യേണ്ടത്. പോസ്റ്റ് ചെയ്യുംബോൾ ഒരു കൂട്ടുകാരനെ ടാഗ് ചെയ്യുകയും വേണം.
ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്കും കൂട്ടുകാരനും സൗജന്യമായി ബുർജ് ഖലീഫക്ക് മുകളിൽ എത്താനും സ്കൈ എക്സ്പിരിയൻസും ബുർജ് ക്ളബിൽ സ്പാ റിട്രീറ്റും സുഭിക്ഷമായൊരു ലഞ്ചും ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
