ഫിലിപൈൻസ് സ്വരം കടുപ്പിച്ചു; കുവൈത്തിലെ തൊഴിലാളികളുടെ എണ്ണം കുറക്കും
കുവൈത്തിൽ ഫിലിപൈൻസ് വേലക്കാരി മരണപ്പെട്ട സംഭവത്തെത്തുടർന്ന് കുവൈത്തിലേക്കുള്ള ജോലിക്കാരുടെ എണ്ണം ഭാഗികമാക്കാൻ ഫിലിപൈൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്.
‘സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. തൊഴിലാളികളുടെ എണ്ണം ഭാഗികമാക്കാനാണു തീരുമാനം. ഇത് ഒരു പക്ഷേ മുഴുവനായും നിരോധനം ഏർപ്പെടുത്തുന്നതിലേക്ക് എത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു’. എന്നാണു ഫിലിപൈൻസ് അധികൃതർ പറയുന്നത്.
ഒരു ഫിലിപൈനി വേലക്കാരി തൊഴിലുടമയാൽ മരണപ്പെട്ടുവെന്നതാണു കേസ്. വനിതയായ തൊഴിലുടമയെ കുവൈത്ത് അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തന്നെ റിക്രൂട്ട് ചെയ്ത ഏജൻസിയുമായി മരണപ്പെട്ട വേലക്കാരി നേരത്തെ ബന്ധപ്പെടുകയും തൊഴിലിടത്തിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തെങ്കിലും അവർ ഇടപെട്ടില്ലെന്നാണു റിപ്പോർട്ട്.
2018 ൽ കുവൈത്തും ഫിലിപൈൻസും തമ്മിലുണ്ടാക്കിയ ഫിലിപൈനി തൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള കരാറിനു വിരുദ്ധമായാണു ഇപ്പോഴുണ്ടായ സംഭവ വികാസമെന്ന് ഫിലിപൈൻസ് അധികൃതർ ആരോപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa