Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഗതാഗത നിയമലംഘനത്തിന് ഇനി പോയിന്റ് സിസ്റ്റം

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് തടയിടാനായി പോയിന്റ് സംവിധാനം നിലവിൽ വരുന്നു. ആറു മാസങ്ങൾ കൊണ്ട് പുതിയ നിയമം പ്രവർത്തികമായേക്കും.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ഒരു ഡ്രൈവർക്ക് മൂന്ന് വർഷത്തിനുള്ളിൽ 90 പോയിന്റ് ലഭിച്ചാൽ അയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. നിയമ ലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ചായിരിക്കും പോയിന്റുകൾ നിശ്ചയപ്പെടുത്തുന്നത്.

ഇതുപ്രകാരം ഓരോ പ്രാവശ്യവും നിയമലംഘനം നടത്തുമ്പോൾ പോയിന്റുകൾ ഡ്രൈവറുടെ പേരിൽ റെക്കോർഡ് ചെയ്യപ്പെടും. ഇത്തരത്തിൽ രേഖപ്പെടുത്തുന്ന പോയിന്റുകൾ മൂന്ന് വർഷത്തിൽ 90 കവിഞ്ഞാൽ ലൈസൻസ് റദ്ദാക്കപ്പെടും ചെയ്യും.

പൊതു സുരക്ഷക്ക് ഹാനികരമാകുന്ന തരത്തിലുള്ള നിയമ ലംഘനങ്ങൾ ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണ ആവർത്തിച്ചാൽ പരമാവധി പോയിന്റ് നൽകും. അതേ വർഷത്തിനുള്ളിൽ അതേ നിയമ ലംഘനം ആവർത്തിച്ചാൽ തടവും പിഴയുമെല്ലാം അനുഭവിക്കേണ്ടി വരികയും ചെയ്യും.

റോഡ് സിഗ്നൽ അവഗണിക്കുക, അമിത വേഗതയിൽ വാഹനം ഓടിക്കുക, മദ്യപിച്ചു വാഹനമോടിക്കുക, അപകടകരമായ രീതിയിലുള്ള ഓവർ ടേക്കിംഗ്, എതിർ ദിശയിലേക്ക് വാഹനമോടിക്കൽ തുടങ്ങിയവയെല്ലാം പൊതു സുരക്ഷക്ക് ഹാനികരമാകുന്ന ഡ്രൈവിംഗിൽ ഉൾപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q