രാത്രി ജോലി ചെയ്യുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിരവധിയെന്ന് സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും സൗദി തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയ വാക്താവ് ഖാലിദ് അബൽ ഖൈൽ വെളിപ്പെടുത്തി.
രാത്രിയാണു ജോലി ചെയ്യുന്നത് എന്നതിനാൽ നിരവധി ആനുകൂല്യങ്ങളാണു ഒരു തൊഴിലാളിക്ക് ലഭിക്കേണ്ടത്. ജോലി സമയം ചുരുക്കി നൽകലും ശംബളത്തിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകലും യാത്രാ സൗകര്യം നൽകലുമെല്ലാം രാത്രി സമയം ജോലി ചെയ്യുന്നവർക്ക് ലഭിക്കേണ്ട ആനുകുല്യങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു.
രാത്രി ജോലി ചെയ്യുന്നവർക്ക് പ്രമോഷനും കരിയർ ഡെവലപ്മെൻ്റ് ടെയിനിംഗും മതിയായ ചികിത്സാ സൗകര്യവുമെല്ലാം ലഭിക്കേണ്ടതുണ്ട്.
രാത്രി ജോലി ചെയ്യാൻ ആരോഗ്യം അനുവദിക്കില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് ഉള്ള തൊഴിലാളിയെ രാത്രി ജോലിക്ക് നിയമിക്കാൻ പാടില്ല. ഇത് തൊഴിലാളിയുടെ അവകാശത്തിൽ പെട്ടതാണ്.
ഗർഭിണിയായ ജോലിക്കാരിയെ പ്രസവത്തിന് 6 മാസം സമയം ബാക്കിയുള്ളപ്പോൾ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യിക്കാൻ പാടില്ല. വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാൻ ലൈസൻസ് അനുവദിച്ചതോടെ രാത്രി കാലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിന് തൊഴിൽ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa