സൗദിയിൽ തൊഴിലാളികളുടെ പ്രൊബേഷൻ ആറു മാസമാക്കാൻ അനുമതി; അവധിക്ക് പകരം പണം പറ്റില്ല
റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രൊബേഷൻ കാലാവധി (പ്രാരംഭ പരിശീലന ഘട്ടം ) ആറു മാസമായി ദീർഘിപ്പിക്കാൻ തൊഴിൽ മന്ത്രാലയം അനുമതി നൽകി. നിലവിൽ മൂന്ന് മാസമാണു പ്രൊബേഷൻ കാലാവധി.
അതേ സമയം ഇങ്ങനെ ആറു മാസം വരെ ദീർഘിപ്പിക്കുന്നതിനു തൊഴിലാളിയുടെ അനുമതി വേണമെന്നത് നിബന്ധനയാണ്. ആവശ്യമെങ്കിൽ ആറു മാസം കഴിഞ്ഞും പ്രൊബേഷൻ കാലാവധി ദിർഘിപ്പിക്കാം. പക്ഷെ ഇങ്ങനെ ദീർഘിപ്പിക്കുംബോൾ പുതിയൊരു തൊഴിലിലായിരിക്കണം നിയമിക്കേണ്ടത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പ്രതിവർഷം 21 ദിവസത്തിൽ കുറയാത്ത അവധി സാലറിയോട് കൂടി നൽകിയിരിക്കണമെന്നത് നിബന്ധനയാണ്.
ഒരു തൊഴിലാളി തുടർച്ചയായി 5 വർഷം ജോലി ചെയ്‌താൽ പിന്നീട് പ്രതിവർഷം 30 ദിവസം സാലറിയോട് കൂടിയ അവധി നൽകിയിരിക്കണം.
തൊഴിലാളി വാർഷിക അവധി അതാത് വർഷം തന്നെ ഉപയോഗപ്പെടുത്തൽ നിർബന്ധമാണ്. അതേ സമയം തൊഴിലുടമയുടെ അനുമതിയുണ്ടെങ്കിൽ വാർഷികാവധി ഭാഗികമായോ മുഴുവനായോ അടുത്ത വർഷത്തേക്ക് നീട്ടി വെക്കാൻ സാധിക്കും.
വാർഷിക അവധി സ്വമേധയാ ഉപേക്ഷിക്കുന്നതിനോ അവധിക്ക് പകരം പണം സ്വീകരിക്കുന്നതിനോ അനുമതിയില്ല.
അതേ സമയം ഒരാൾ വാർഷികാവധിക്ക് തൊട്ട് മുംബ് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അയാൾക്ക് വാർഷികാവധിയിൽ നൽകേണ്ട ലീവ് സാലറി ലഭിക്കേണ്ടതുണ്ട്.
പെരുന്നാൾ അവധിക്കും മറ്റു ദേശീയ അവധി ദിനങ്ങളിലും പൂർണ്ണ വേതനത്തോടു കൂടിയ അവധി ലഭിക്കൽ തൊഴിലാളിയുടെ അവകാശമാണ്.
സ്വകാര്യ അവകാശങ്ങളുടെ പേരിൽ തൊഴിലാളിയുടെ വേതനത്തിന്റെ പകുതിയിൽ കൂടുതൽ പിടിച്ച് വെക്കാൻ പാടില്ല. പിടിക്കുന്ന പണത്തിനു തന്നെ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി നിർബന്ധവുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa