വേൾഡ് മലയാളി ഫെഡറേഷൻ (WMF) ന്റെ ഗ്ലോബൽ കൺവെൻഷന് ബംഗളുരുവിൽ ഗംഭീര സമാപനം.
ബംഗ്ളൂരു:വിയന്ന ആസ്ഥാനമാക്കി 125 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചുകൊണ്ട് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയാണ് WMF. 2020 ജനുവരി 2,3 തിയ്യതികളിലായി ബാംഗ്ളൂർ വൈറ്റ് ഫീൽഡ്ലെ MLR കൺവെൻഷൻ സെന്ററിലാണ് രണ്ടാം ഗ്ലോബൽ കൺവെൻഷൻ അരങ്ങേറിയത്.
40 ഓളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിൽ പരം ആളുകൾ പങ്കെടുത്ത സമ്മേളനം മെട്രോമാൻ പദ്മവിഭൂഷൺ ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മലയാളഭാഷയെ ഉന്നതിയിൽ എത്തിക്കാനും മലയാള സാഹിത്യത്തെ ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ വേണ്ട ശ്രമങ്ങൾ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് മുൻ ചീഫ് സെക്രട്ടറിയും മലയാള സർവ്വകലാ ചാൻസിലറുമായിരുന്ന കെ ജയകുമാർ ഐ. എ.എസ് അഭിപ്രായപ്പെട്ടു.
എം പി യും നടനുമായ സുരേഷ് ഗോപി മുഖ്യ തിഥിയായിരുന്നു. ലോകത്തിലേ വിവിധ രാജ്യങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഫെഡറേഷൻ നടത്തുന്നതെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പെരുമ്പാവൂർ MLA എൽദോസ് കുന്നംപള്ളിയുടെ സാന്നിധ്യം സമ്മേളന വേദിക്ക് പുത്തനുണർവ് പകർന്നു. ഗോപിനാഥ് മുതുകാട്, കെ.ശ്രീനിവാസൻ IRS, കെ.ജയകുമാർ IAS, ഡോ.ഉഷി മോഹൻദാസ് എന്നിവരുടെ മോട്ടിവേഷൻ ടോക്ക്, വനിതാ ഫോറം നേതൃത്വം നൽകിയ സിമ്പോസിയം, WMF മലയാളം മിഷൻ പ്രോഗ്രാം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു .
സംഘടനയുടെ മൂന്ന് വർഷകാലയളവിലെ മുഴുവൻ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ WMF സ്മരണിക 2020 ന്റെ പ്രകാശനം പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. മാതൃദിനത്തോടനുബന്ധിച്ചും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചും സംഘടന നടത്തിയ രചനാ മത്സരം, ഫോട്ടോ മത്സരം എന്നിവയുടെ വിജയികൾക്കുള്ള സമ്മാനദാനവും വേദിയിൽ നിർവഹിച്ചു.
ഡ്രമ്മർ ശ്യം സുരാജ് നയിച്ച കലാ പ്രകടനവും, കാഴ്ചപരിമിതി നേരിടുന്നവരുടെ നൃത്തവിദ്യാലയം സുനാഥ അംഗങ്ങൾ അവതരിപ്പിച്ച നൃത്തവും ഏറെ ആകർഷണീയമായി.
ഫെഡറേഷന്റെ ‘ഐക്കൺ ഓഫ് ദ ഇയർ ‘ പുരസ്‌കാരം മെട്രോ മാൻ ഇ ശ്രീധരൻ ഏറ്റു വാങ്ങി. ക്ലാസ്സിക് ഗ്രൂപ്പ് ചെയർമാൻ സനൽ കുമാർ ബിസിനെസ്സ് എക്സലൻസി പുരസ്കാരത്തിനും, പി.കെ. പ്രദീഷ് WMF യങ് അചീവർ അവാർഡിനും, സി.ഗോപാലൻ ലൈഫ് ടൈം അചീവ് മെന്റ് പുരസ്കാരത്തിനും, ഡോക്ടർ റൂബി പവൻകർ ലാസ്റ്റിംഗ് ഇമ്പാക്ട് ഇൻ മെഡിക്കൽ സയൻസ് അവാർഡിനും അർഹരായി.
സംഘടനയുടെ 2020-22 കാലഘട്ടത്തിലേക്കുള്ള ക്യാബിനറ്റ് ഭരണസമിതിയും തിരഞ്ഞെടുക്കപ്പെട്ടു. പ്രിൻസ് പള്ളിക്കുന്നേൽ (ഗ്ലോബൽ ചെയർമാൻ ,വിയന്ന) വര്ഗീസ് പഞ്ഞിക്കാരൻ (ഗ്ലോബൽ സെക്രട്ടറി ,വിയന്ന), ഡോ. ജെ.രത്ന കുമാർ (ഗ്ലോബൽ കോഡിനേറ്റർ ,ഒമാൻ), സുനിൽ S.S (ഗ്ലോബൽ ട്രഷറർ ,കുവൈറ്റ് ) മുഹമ്മദ് കായംകുളം (ഗ്ലോബൽ വൈസ് ചെയർമാൻ,സൗദി അറേബ്യ), ആനി ലിബു (ഗ്ലോബൽ വൈസ് ചെയർപേഴ്സൺ (അമേരിക്ക), റെജിൻ ചാലപ്പുറം (വൈസ് ചെയർമാൻ ,കർണാടക), സിന്ധു സജീവ് (ജോയിന്റ് സെക്രട്ടറി, ഇന്ത്യ), നിസാർ എടത്തുംമീത്തൽ (ജോയന്റ് സെക്രട്ടറി ,ഹെയ്തി) സീന ഷാനവാസ് (ജോയിന്റ് ട്രഷറർ ,ഇന്ത്യ) എന്നിവരാണ് പുതിയ ഗ്ലോബൽ ക്യാബിനറ്റ് സാരഥികൾ.
നൗഷാദ് ആലുവ (സൗദി അറേബ്യ), സുഭാഷ് ഡേവിഡ് (ഫ്രാൻസ് ), ഷമീർ യൂസഫ് (സൗദി അറേബ്യ ), സിറോഷ് ജോർജ് (വിയന്ന), ഡോണി ജോർജ് (ജർമ്മനി), സ്റ്റാൻലി ജോസ് (സൗദി അറേബ്യ), അരുൺ മോഹൻ (സ്വീഡൻ ) എന്നിവർ അടങ്ങിയ 2020-22 വർഷത്തെ WMF അഡ്വൈസറി ബോർഡ് അംഗങ്ങളുടെ പ്രഖ്യാപനവും നടന്നു.
പ്രവാസി വിഷയങ്ങളിൽ ഊന്നി കൊണ്ടുള്ള കർമ്മോന്മുഖമായ പരിപാടികൾ വരും വർഷങ്ങളിൽ WMF ന്റെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രമാകുന്ന വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു .
പ്രശസ്ത പിന്നണി ഗായിക റിമി ടോമി അവതരിപ്പിച്ച മ്യൂസിക്കൽ ഷോയോടെ സമ്മേളനത്തിന് സമാപനമായി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa